അഡിസ് അബാബ: എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റുമാര്‍ വിമാനം ലാന്‍ഡ് ചെയ്യേണ്ട സമയത്തു ഉറങ്ങിപ്പോയെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളത്തിൽ ഇറങ്ങാതെ വിമാനം പറന്നുനടന്നു. എത്യോപ്യൻ എയർലൈൻസിന്റെ വിമാനമാണ് പൈലറ്റുമാരുടെ ഉറക്കത്തിൽ അപകടപ്പറക്കൽ നടത്തിയത്.
സുഡാനിലെ ഖാര്‍തൂമില്‍ നിന്ന് എത്യോപ്യ തലസ്ഥാനമായ അഡിസ് അബാബയിലേക്ക് പറന്ന വിമാനത്തിലെ രണ്ട് പൈലറ്റുമാരാണ് 37,000 അടി ഉയരത്തില്‍ പറക്കവെ റങ്ങിപ്പോയതെന്ന്ഏവിയേഷന് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ വിമാനം ലാന്‍ഡുചെയ്യാന്‍ വൈകി.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പൈലറ്റുമാർ ഉറങ്ങിയപ്പോൾ ബോയിംഗ് 737 ന്റെ ഓട്ടോ പൈലറ്റ് സംവിധാനമാണ് വിമാനത്തെ നിയന്ത്രിച്ചത്. ആഡിസ് അബാബ വിമാനത്താവളത്തിനു അടുത്ത് എത്തിയപ്പോൾ എയർ ട്രാഫിക് കൺട്രോളിൽനിന്ന് (എടിസി) സന്ദേശം ലഭിച്ചിട്ടും വിമാനം താഴ്ന്നില്ല. ഇതോടെ ആശങ്കയായി. ആ സമയം വിമാനം റൺവേയ്ക്കു മുകളിലൂടെ 37,000 അടി ഉയരെ പറക്കുകയായിരുന്നു.
എടിസി പലതവണ പൈലറ്റുമാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ലാൻഡ് ചെയ്യേണ്ട ഭാഗത്ത് റൺവേയ്ക്കു മുകളിലൂടെ വിമാനം പറന്നപ്പോൾ ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെട്ടു. പിന്നാലെ മുന്നറിയിപ്പ് അലാം അടിച്ചു. ഇതുകേട്ടപ്പോഴാണ് പൈലറ്റുമാർ ഉണർന്നതെന്നാണ് റിപ്പോർട്ട്.
ഇതിനകം തന്നെ റണ്‍വേയില്‍ ഇറങ്ങാന്‍ 25 മിനിറ്റലധികം വൈകിയിരുന്നു. തുടര്‍ന്ന് പെട്ടെന്ന് തന്നെ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി വിമാനം സുരക്ഷിതമായി റണ്‍വേയിലിറക്കുകയായിരുന്നു.
ഏവിയേഷന്‍ അനലിസ്റ്റ് അലക്സ് മക്കെരാസ് സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.സമാന സംഭവം മെയ് മാസത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
















