നടൻ റഹ്മാന്റെ മകൾ റുഷ്ദയ്ക്ക് ആൺകുഞ്ഞു പിറന്നു. റുഷ്ദ തന്നെയാണ് സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഭർത്താവ് അൽതാഫ് നവാബിനൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പം കുഞ്ഞ് സുഖമായി ഇരിക്കുന്നതായും കുറിച്ചു.
നടി ശ്വേത മേനോൻ ഇരുവർക്കും ആശംസകളുമായി എത്തി. എആർ റഹ്മാന്റെ മകളും ഗായികയുമായ ഖദീജ റഹ്മാൻ ഉൾപ്പടെ നിരവധി ആരാധകരും ആശംസകൾ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു റുഷ്ദയും കൊല്ലം സ്വദേശി അല്‍താഫ് നവാബുമായുള്ള വിവാഹം. തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, എആർ റഹ്മാൻ, മോഹൻലാൽ ഉൾപ്പടെ വൻ താരനിരതന്നെ വിവാഹത്തിൽ സന്നിഹിതരായിരുന്നു.
















