‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ശ്രീലങ്കയിലെത്തിയ മമ്മൂട്ടിയെ സർക്കാർ പ്രതിനിധിയായി ശ്രീലങ്കൻ ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോ സന്ദർശിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു മന്ത്രി മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.കൂടുതൽ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനായി താരത്തെ ശ്രീലങ്കയിലേക്ക് ക്ഷണിക്കുന്നതായി മന്ത്രി ട്വീറ്റ് ചെയ്തു. കൂടാതെ പ്രധാനമന്ത്രിയുടേയും പ്രസിഡന്റിന്റേയും അന്വേഷണം അദ്ദേഹം പ്രത്യേകം അറിയിച്ചു.
Met with veteran Malayalam actor @mammukka to thank him personally for coming to SL to shoot his movie and to invite him to do more films in SL pic.twitter.com/6oXc0Eaxvz
— Harin Fernando (@fernandoharin) August 17, 2022

പ്രധാനമന്ത്രി ദിനേഷ് ഗുണവർധന മമ്മൂട്ടിയുമായി ഫോണിൽ സംസാരിച്ചു. കേരളത്തെ സഹോദര സംസ്ഥാനമായാണ് ശ്രീലങ്ക കാണുന്നതെന്ന് ദിനേഷ് ഗുണവർധന മമ്മൂട്ടിയോട് പറഞ്ഞു. ശ്രീലങ്കയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ സിനിമാ ചിത്രീകരണത്തിനായി എത്തിയതിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ശ്രീലങ്കയിലേക്ക് ആളുകൾ വരാൻ മടിച്ചിരിക്കുന്ന സമയമാണിത്. എല്ലാവരുടേയും ആശങ്കകളെല്ലാം മാറാൻ മമ്മൂട്ടിയേപ്പോലൊരു താരത്തിന്റെ വരവ് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി ഫോണിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം മുൻ ക്രിക്കറ്റ് താരവും ശ്രീലങ്കയുടെ ടൂറിസം അംബാസഡറുമായ സനത് ജയസൂര്യ മമ്മൂട്ടിയെ സന്ദർശിച്ചിരുന്നു.