സ്പാർക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ നടൻ നാസറിന് പരിക്ക്. പരിക്കുപറ്റിയത്തോടെ നടനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തെലങ്കാന പൊലീസ് അക്കാദമിയിൽ വച്ചായിരുന്നു അപകടം നടന്നത്.
സായാജി ഷിൻഡേ, നടിമാരായ സുഹാസിനി, മെഹ്റീൻ പിർസാദ എന്നിവരോടൊപ്പമുള്ള രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടമുണ്ടായത് എന്നാണ് റിപ്പോർട്ട്.നടന്റെ പരിക്ക് ഗുരുതരമല്ലെന്നും വിശ്രമത്തിലാണെന്നും ഭാര്യ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തമിഴ്നാട്ടിലെ താരസംഘടനയായ നടികർ സംഘത്തിന്റെ പ്രസിഡന്റാണ് നാസർ.ബാഹുബലിയിലെ നാസറിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിലും അദ്ദേഹം ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട് .
















