കേരള- തമിഴ്നാട് അതിർത്തിയിൽ 12750 ലിറ്റർ മായം കലർന്ന പാൽ പിടികൂടി. മീനാക്ഷിപുരം ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് മായം കലർന്ന പാൽ പിടിച്ചെടുത്തത്.
പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തി. പാൽ കൊണ്ടു വന്നത് തമിഴ്നാട്ടിൽ നിന്നാണ്. കൊഴുപ്പിതര പദാർത്ഥങ്ങളുടെ അളവ് വർദ്ധിപ്പിക്കാനാണ് യൂറിയ കലര്‍ത്തുന്നത്. ക്ഷീര വികസന വകുപ്പാണ് പരിശോധന നടത്തിയത്. തുടർ നടപടിക്ക് പാൽ ടാങ്കർ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിട്ടുണ്ട്.
















