പൃഥ്വിരാജിനു പിന്നാലെ ലംബോര്‍ഗിനിയുടെ എസ്.യു.വി മോഡലായ ഉറുസ് സ്വന്തമാക്കി ഫഹദ് ഫാസിൽ. 3.15 കോടി രൂപ മുതല്‍ വില ആരംഭിക്കുന്ന വാഹനം ആലപ്പുഴ ആര്‍ടി ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ലോകത്തിൽ ഏറ്റവും വേഗമുള്ള എസ്‍യുവികളിലൊന്നാണ്.സ്‌പോര്‍ട്‌സ് കാറിന്റെയും എസ്.യു.വി.യുടെയും സവിശേഷതകള്‍ ഒരുപോലെ പ്രകടമാക്കുന്ന വാഹനമാണിത്.3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാന്‍ ശേഷിയുള്ള ഉറുസിന് ‘സൂപ്പര്‍ എസ്.യു.വി.’ എന്ന വിശേഷണവുമുണ്ട്. 305 കിലോമീറ്ററാണ് പരമാവധി വേഗം.നാല് ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി-8 എന്‍ജിനാണ് ലംബോര്‍ഗിനി ഉറുസിന്. ഇത് 650 ബി.എച്ച്.പി. പവറും 850 ന്യൂട്ടണ്‍മീറ്റര്‍ ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിങ്ങ് മോഡുകളാണ് ഉറുസിലുള്ളത്.
















