വിഴിഞ്ഞത്ത് സംഘർഷാവസ്ഥ തുടരുന്നു.മല്‍സ്യത്തൊഴിലാളികളുടെ രാപ്പകൽ ഉപരോധ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ബാരിക്കേഡുകള്‍ നീക്കാന്‍ സമരക്കാരുടെ ശ്രമം നടത്തിയാതോടു കൂടിയാണ് സംഘർഷാവസ്ഥ. ബാരിക്കേഡുകള്‍ തകര്‍ത്ത് മല്‍സ്യത്തൊഴിലാളികള്‍ മുന്നോട്ടുനീങ്ങി. ബാരിക്കേഡുകൾ തകർത്ത് തുറമുഖ കവാടത്തിലേക്ക് പ്രവേശിക്കാൻ ശ്രമം നടന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തുംതള്ളും നടന്നു. സമരക്കാര്‍ പിന്‍മാറണമെന്ന് പൊലീസ് ആവശ്യപ്പെടുന്നത്.
അതേസമയം വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാരിന് യാതൊരു വാശിയുമില്ലെന്നും പ്രതിഷേധക്കാരെ പലതവണ ഫോണിൽ വിളിച്ചിട്ടും സംസാരിക്കാൻ സാധിച്ചില്ലെന്നും മന്ത്രി വി അബ്‌ദുൾ റഹ്മാൻ പറഞ്ഞു.
നേരത്തെ വിവിധ ഘട്ടങ്ങളിലായി തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അതിരൂപത സമരം നടത്തിയിരുന്നു. എന്നാല്‍, ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നാരോപിച്ചാണ് നാലാംഘട്ടമായി അനിശ്ചിതകാലസമരത്തിനു തുടക്കമിട്ടത്.
















