കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപക നിയമനം മരവിപ്പിച്ചതോടെ സര്‍ക്കാര്‍- ഗവര്‍ണര്‍ തമ്മിലുള്ള തർക്കം കടുക്കുന്നു. വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്താനുള്ള ബില്‍ കൊണ്ടുവരാനിരിക്കെയാണ് നിയമനം സ്റ്റേ ചെയ്തു കൊണ്ടാണ് സർക്കാരിനെതിരെ ഗവര്‍ണർ തിരിച്ചടി നൽകിയത്. കോടതിയില്‍ സര്‍വകലാശാലയ്ക്ക് അനുകൂലമായ നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുക.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയാണ് ഒന്നാം റാങ്കില്‍ വന്ന പ്രിയ വര്‍ഗീസ് എന്നതാണ് വിവാദത്തിനിടയാക്കിയത്. കണ്ണൂര്‍ വിസിയുടെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ വീണ്ടും ഉയരാന്‍ പുതിയ വിവാദമിടയാക്കും. ഗോപിനാഥ് രവീന്ദ്രന് വി.സിയായി പുനര്‍നിയമനം നല്‍കണമെന്നത് സര്‍ക്കാര്‍ തീരുമാനമായിരുന്നു. ഇതു ഗവര്‍ണറെ പ്രകോപിതാക്കുകയും മന്ത്രിയും ഗവര്‍ണറും തമ്മിലുള്ള തർക്കത്തിന് ഇടയാക്കുകയും ചെയ്തു. ഗോപിനാഥ് രവീന്ദ്രനാണ് ഇപ്പോള്‍ നിയമന നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
അതേസമയം റാങ്ക് പട്ടിക ഗവർണർ മരവിപ്പിച്ചതിനെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്വാഗതം ചെയ്തു.
















