വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാത പഠനം നടത്തുക, പുനരധിവാസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, സബ്സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ 7 ആവശ്യങ്ങൾ ഉന്നയിച്ച് വിഴിഞ്ഞ തുറമുഖ പദ്ധതിക്കെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപത നടത്തിവന്ന രാപകൽ സമരം മൂന്നാം ദിവസം പിന്നിടുന്നു.വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചു കൊണ്ടാണ് സമരം.ഇന്ന് കരുങ്കുളം, പുല്ലുവിള ഇടവകകളുടെ നേതൃത്വത്തിലാണ് സമരം നടത്തുക.
കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തിയിരുന്നു. ഇന്നും അത് തന്നെ തുടരും.ഇതേ മാതൃകയിൽ 31ആം തീയതി വരെ സമരം തുടരാനാണ് പ്രതിഷേധകരുടെ തീരുമാനം.
സ്ഥലത്തെ ക്രമസമാധാന പ്രശ്നം ചർച്ച ചെയ്യാൻ ജില്ലാ ഭരണകൂടം യോഗം വിളിച്ചിട്ടുണ്ടെങ്കിലും അതിരൂപത നേതൃത്വം ഇതുവരെ മറുപടി നൽകിയിട്ടില്ല.
















