അധർമ്മങ്ങൾക്കെതിരെ പൊരുതാനുള്ള പ്രചോദനമാകട്ടെ ഈ ശ്രീകൃഷ്ണ ജയന്തിയെന്ന് ആശംസയുമായി മുഖ്യമന്ത്രി .ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ശ്രീകൃഷ്ണ ജയന്തി ആശംസകൾ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പ്
”അധർമ്മങ്ങൾക്കെതിരായ ധർമ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണസങ്കൽപ്പത്തെ കാണുന്നത്. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണത്. ഈ ശ്രീകൃഷ്ണ ജയന്തി നാൾ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ.
എല്ലാവിധ അധർമങ്ങൾക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ. എല്ലാവർക്കും ആശംസകൾ.”
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPinarayiVijayan%2Fposts%2F601653464641814&show_text=true&width=500
















