കോഴിക്കോട്: കുന്ദമംഗലത്തെ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശിയായ ഷുഐബ് (20) ആണ് മരിച്ചത്.
മൂന്നാഴ്ച മുമ്പ് കുന്ദമംഗലത്തുവെച്ച് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചാണ് ഷുഐബിന് പരുക്കേറ്റത്. ഷുഹൈബ് സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനിനു പിന്നില്‍ ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഷുഹൈബ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുന്ദമംഗലം ആര്‍ട്സ് കോളജിൽ ബി കോം വിദ്യാര്‍ഥിയായിരുന്നു. പിതാവിനൊപ്പം പത്രവിതരണ ജോലിയും ചെയ്തിരുന്നു.
















