തെന്നിന്ത്യൻ താരം നയൻതാരയും വിഘ്‍നേശ് ശിവനും ആരാധകരുടെ പ്രിയ താര ജോഡികളാണ്. ഇപ്പോഴിതാ ബാഴ്സലോണയില്‍ നിന്നുള്ള തങ്ങളുടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിഘ്‍നേശ് ശിവൻ. ഏറ്റവും ഇഷ്‍ടപ്പെട്ട ക്ലിക്കുകള്‍ എന്ന് പറഞ്ഞാണ് വിഘ്‍നേശ് ശിവൻ നയൻതാരയുടെ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.
നോ ഫിൽറ്റർ ഒൺലി നാച്ചുറൽ തിളക്കം ,സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു എന്നൊക്കെയാണ് വിഘ്‌നേശ് നയൻതാരയുടെ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.കഠിനാദ്ധ്വാനം ചെയ്യൂ യാത്രകൾ ചെയ്യൂ വീണ്ടും യാത്രകൾ ചെയ്യാൻ അദ്ധ്വാനിക്കാൻ തയ്യാറാകൂ എന്നും വിഘ്‌നേശ് കുറിക്കുന്നു.
















