നടൻ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരവും രാജ്യത്തിൻ്റെ ടൂറിസം ബ്രാൻഡ് അംബാസിഡറുമായ സനത് ജയസൂര്യ. സിനിമാ ഷൂട്ടിങിനായി മമ്മൂട്ടി ശ്രീലങ്കയിൽ എത്തിയപ്പോഴാണ് താരവുമായുള്ള ജയസൂര്യയുടെ കൂടിക്കാഴ്ച.
ശ്രീലങ്കയിലെത്തിയതിന് ജയസൂര്യ മമ്മൂട്ടിയോട് നന്ദി പറഞ്ഞു. മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു എന്നും ജയസൂര്യ കുറിച്ചു. “മലയാളത്തിലെ മുതിർന്ന നടൻ മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു. സർ, താങ്കളാണ് യഥാർഥ സൂപ്പർ സ്റ്റാർശ്രീലങ്കയിൽ വന്നതിനു നന്ദി. എല്ലാ ഇന്ത്യൻ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദർശിക്കാനും ആസ്വദിക്കാനും സ്വാഗതം ചെയ്യുന്നു”,എന്നും മമ്മൂട്ടിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ജയസൂര്യ കുറിച്ചു.
















