ലൂസിഫറിനായി കാത്തിരിക്കുന്ന ആരാധകർക്ക് പ്രതീക്ഷയേകി നിർമ്മാതാവ് ആന്റണി പെരുമ്പാവൂറിന്റെ ആശിർവാദ് സിനിമാസ്. മോഹൻലാൽ, പൃഥ്വിരാജ്, മുരളീ ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവർ ഒന്നിച്ചു നിൽക്കുന്ന ചിത്രവും ഒരു യൂട്യൂബ് ലിങ്കും ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ആശിർവാദ് സിനിമാസ്.ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ വമ്പൻ പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. എമ്പുരാൻ എന്ന് പേര് നൽകിയിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ തിരക്കഥ കഴിഞ്ഞ മെയ് മാസം മുരളീ ഗോപി പൂർത്തിയാക്കിയിരുന്നു. വൈകിട്ട് 4 മണിയ്‌ക്കായിരിക്കും സിനിമയെ സംബന്ധിച്ചുള്ള പുതിയ അപ്‌ഡേറ്റ് വീഡിയോ പുറത്തു വിടുക. ഇതിനോടകം തന്നെ നിർമ്മാതാവ് പങ്കുവെച്ചിരിക്കുന്ന ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ലിങ്കിന് താഴെ ആരാധകരുടെ കമൻ്റുകൾ വന്നു കഴിഞ്ഞു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FAashirvadCinemasOfficial%2Fposts%2F616616809829840&show_text=true&width=500
















