സാഹിത്യകാരൻ നാരായൻ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. കേരള സാഹിത്യ അക്കാദമി ജേതാവ് കൂടിയാണ്. ദളിത് സാഹിത്യകാരനുമാണ് നാരായൻ.
സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ചിത്രീകരിക്കുന്ന നോവലുകളാണ് നാരായൻ എഴുതുന്നത്. കൊച്ചരേത്തിയാണ് പ്രധാന കൃതി. ഭാഷാപരമായ പ്രത്യേകതകൾ, പ്രമേയം തുടങ്ങിയവ പരിഗണിച്ച് ദലിത് നോവൽ എന്ന നിലയിൽ കൊച്ചരേത്തിക്ക് 1999 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല, ആരാണു തോൽക്കുന്നവർ, ഈ വഴിയിൽ ആളേറെയില്ല എന്നീ നോവലുകൾ രചിച്ചിട്ടുണ്ട്. പെലമറുതയെന്ന കഥയും നിസ്സഹായന്റെ നിലവിളിയെന്ന കഥാസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് പുറമെ (1999), അബുദാബി ശക്തി അവാർഡ്(1999), തോപ്പിൽ രവി അവാർഡ്(1999) എന്നിവയും നേടിയിട്ടുണ്ട്.
















