സിനിമ- സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു. തിരുവല്ലയിൽ വച്ചായിരുന്നു അന്ത്യം. ശീലാബതി, അശ്വാരൂഡൻ, പകർന്നാട്ടം, കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് എന്നിവയുൾപ്പെടെ ഏറെ മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു. സിനിമകൾ കൂടാതെ സീരിയലുകളിലും നെടുമ്പ്രം ഗോപി അഭിനയിച്ചിട്ടുണ്ട്.ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ടാണ് ഗോപി സിനിമയിൽ ശ്രദ്ധേയനാകുന്നത്.
നടന് അനുശോചനം അറിയിച്ചു കൊണ്ട് സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തുന്നുണ്ട്.
‘മകൾക്ക് , ദൈവനാമത്തിൽ , പകർന്നാട്ടം , അത്ഭുതം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച എന്റെ പ്രിയപ്പെട്ട നടൻ, നെടുമ്പറം ഗോപിചേട്ടന് വിട’, എന്നാണ് സംവിധായകൻ ജയരാജ് അനുശോചനം അറിയിച്ചു കൊണ്ട് കുറിച്ചത്.
















