പാൽതു ജാൻവർ എന്ന ചിത്രത്തിന്റെ പ്രൊമോ സോങ്ങ് റിലീസ് ചെയ്തു.ഓണത്തിന് ചിത്രം തീയറ്ററുകളിലെത്തും. “എ പാൽതു ഫാഷൻ ഷോ” എന്ന ടൈറ്റിലിൽ ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കി സുഹൈൽ കോയ രചന നിർവഹിച്ച “മണ്ടി മണ്ടി” എന്ന ഗാനമാണ് പുറത്തിറക്കിയത്. ഇൻഫ്ളുവൻസേർസ് ആയ വൃദ്ധി വിശാൽ, ശങ്കരൻ വ്ലോഗ്സ്, അല്ലു വ്ലോഗ്സ്, അമേയ, ജെസ്സ് സ്വീജൻ എന്നിവരും ഒരു കൂട്ടം കുട്ടി ഡാൻസർമാരുമാണ് ഗാനത്തിന് ചുവടുവച്ചിരിക്കുന്നത്. കൂടാതെ വളർത്തു മൃഗങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. പാൽതു ജാൻവറിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബേസിൽ ജോസഫ് ആണ് പ്രോമോ സോങ്ങ് സംവിധാനം ചെയ്തിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിച്ച് നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രമാണ്. ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവറം അഭിനയിക്കുന്നു. സമീർ താഹിർ ക്യാമറ നിർവഹിച്ചിരിക്കുന്നു.
















