കോളേജ് പ്രവേശനം ഉൾപ്പെടെയുള്ള ചില ഘട്ടങ്ങളിൽ മതമില്ലെന്നു പ്രഖ്യാപിച്ചവരും ആനുകൂല്യങ്ങൾക്ക് അർഹനാണെന്നുള്ള നിർണ്ണായക ഇടപെടൽ നടത്തി കേരള ഹെെക്കോടതി.ജാതിയും മതവും വേണ്ടെന്ന തീരുമാനങ്ങളെടുക്കുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുവാനുള്ള സാധ്യതയുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വ്യക്തികൾക്ക് മതമില്ലെന്ന കാരണത്താൽ ആനുകൂല്യങ്ങൾ നിഷേധിക്കാൻ പുരോഗമന ആശയങ്ങളിൽ വിശ്വസിക്കുന്ന സർക്കാരിന് കഴിയില്ലെന്നാണ് അഭിപ്രായമാണ് ഹൈകോടതിക്ക്. മതമില്ലെന്ന് പ്രഖ്യാപിച്ച വിദ്യാർത്ഥികൾക്ക് മതമില്ലാത്തവരെന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ് നൽകാനും ഹെെക്കോടതി ഉത്തരവിട്ടു. ജാതിയും മതവുമില്ലെന്ന് പ്രഖ്യാപിച്ച വിദ്യാർത്ഥികളാണ് തങ്ങളുടെ സാഹചര്യം വ്യക്തമാക്കി കോടതിയെ സമീപിച്ചത്.
മതമില്ലാത്തവർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നൽകേണ്ടതില്ലെന്ന സർക്കാർ നിലപാടാണ് ഹെെക്കോടതി ഉത്തരവിലൂടെ പ്രതിസന്ധിയിലായത്.
















