സാംസങ് മേധാവി ലീ ജെയ് യോങിന് മാപ്പ് നൽകി ദക്ഷിണ കൊറിയ. അഴിമതിക്കേസില്‍ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു ലീ ജെയ് യോങ്.രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംഭാവന ചെയ്യാൻ ലീ ജെയ് യോങിന് അവസരം നൽകുകയാണെന്ന് നിയമ മന്ത്രി ഹാൻ ഡോങ്-ഹൂൺ പറഞ്ഞു.
മുൻ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് കുനേക്ക് കൈക്കൂലി നല്‍കിയെന്ന കേസിലാണ് ലീ അറസ്റ്റിലാകുന്നത്. അഞ്ച് വർഷത്തേക്കാണ് സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട് കോടതി ലീയെ ശിക്ഷിച്ചത്. കൈക്കൂലി കേസിൽ പാര്‍ക്ക് കുനെക്കും പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായി. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട വ്യവസായ പ്രമുഖരെ മോചിപ്പിക്കുന്നത് ദക്ഷിണ കൊറിയയുടെ പതിവാണ്
സാംസങ് ഗ്രൂപ്പിന്റെ അവകാശിയായ ലീ ജെയ് യോങിന് 7.9 ബില്യൺ ഡോളർ ആസ്തിയുണ്ട്. ലോക സമ്പന്നരില്‍ 278ആം സ്ഥാനത്താണ് ലീ. അഞ്ച് വർഷമായി സാംസങ് മേധാവി തൊഴിൽ നിയന്ത്രണം നേരിടുന്നുണ്ടായിരുന്നു. എന്നാൽ ഇന്ന് ലീ ജേ യോങിന്റെ തൊഴിൽ നിയന്ത്രണം നീക്കി. ഇനി മുതൽ രാജ്യത്തിൻറെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായിക്കാൻ സാംസങിന്റെ നേതാവിന് കഴിയും.
അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട വ്യവസായ പ്രമുഖരെ ദക്ഷിണ കൊറിയ മോചിപ്പിക്കാറുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ലീക്കും മാപ്പ് ലഭിക്കുന്ന മറ്റ് ഉയർന്ന തലത്തിലുള്ള ഉദ്യോഗസ്ഥർക്കും രാജ്യത്തിന്റെ വളർച്ചയെ തിരിച്ചുപിടിക്കാൻ കഴിയും എന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ .
















