കുഞ്ചാക്കോ ബോബനെ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടുന്ന ചിത്രമായി ന്നാ താന്‍ കേസ് കൊട് മാറിയെന്നാണ് റിപ്പോര്‍ട്ട്.ഇന്നലെ റീലിസ് ചെയ്ത ചിത്രം ഒരു ദിവസം കൊണ്ട് നേടിയത് 1.25 കോടി രൂപയാണ്.
ആക്ഷേപ ഹാസ്യ കോര്‍ട്ട് റൂം ഡ്രാമ ചിത്രമാണിത്. ചിത്രത്തില്‍ കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രമായാണ് ചാക്കോച്ചന്‍ എത്തുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ വേറിട്ട ഗെറ്റപ്പും അഭിനയ രീതിയുമെല്ലാം ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്റര്‍ വിവാദമായിരുന്നു.
.
ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബനും ഷെറിന്‍ റേച്ചല്‍ സന്തോഷും സഹനിർമാതാക്കളാണ്.
















