കൊല്ലം: കൊല്ലം പറവൂരിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂര മർദ്ദനം. യുവതിയുടെ മൊബൈൽ ഫോൺ ആവശ്യപ്പെട്ടായിരുന്നു അക്രമം. സംഭവത്തിൽ ഭർത്താവ് കോട്ടപ്പുറം സ്വദേശി ശ്രീനാഥിനെ പൊലീസ് അറസ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഭാര്യ സുമ ജോലി ചെയ്യുന്ന നഗരത്തിലെ ഒരു വസ്ത്ര വ്യാപാര ശാലയില്‍ എത്തിയ ശ്രീനാഥ് ഇവിടെവച്ച് മര്‍ദിക്കുകയായിരുന്നു. പിന്നീട് കടയില്‍നിന്ന് സുമയെ പിടിച്ച് വലിച്ചിഴച്ച് പുറത്ത് റോഡില്‍ കൊണ്ടുവന്ന ശേഷവും മര്‍ദിച്ചു.
പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ജനക്കൂട്ടം നോക്കി നില്‍ക്കെയാണ് യുവതിക്ക് അതിക്രൂരമായ മര്‍ദനമേറ്റത്. ശ്രീനാഥിനെ അനുനയിപ്പിക്കാൻ ആളുകൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയി.
ഗാര്‍ഹിക പീഠനം, വധശ്രമം അടക്കം ശ്രീനാഥിനെതിരെ ഏഴോളം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
















