കോവിഡിന്റെ പുതിയ വകഭേദം ഡൽഹിയിൽ കണ്ടെത്തി. ഡൽഹി എല്‍എന്‍ജെപി ആശുപത്രിയിൽ പഠനത്തിന്റെ ഭാഗമായി ശേഖരിച്ച ഭൂരിഭാഗം സാമ്പിളുകളിലും ഒമൈക്രോണ്‍ ഉപവകഭേദമായ ബിഎ 2 കണ്ടെത്തി.. 90 സാമ്പിളുകളാണ് പഠനത്തിനായി ശേഖരിച്ചത്. ഒമൈക്രോണ്‍ ഉപവകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ സാമ്പിളുകള്‍ ജനോം സ്വീകന്‍സിങിനായി അയച്ചിട്ടുണ്ട്. ഈയാഴ്ച ഫലം വരും.
തീവ്രവ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. വൈറസ് ബാധിച്ചാല്‍ തന്നെ അഞ്ച്- ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗ മുക്തി നേടാം എന്നത് കൊണ്ട് പുതിയ വകഭേദത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
















