കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രം തിയേറ്ററുകളിൽ എത്തി.എന്നാലിപ്പോൾ ചിത്രത്തിനെതിരെ പ്രതിഷേധ ക്യാമ്പയിൻ നടക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അണിയറ പ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററുമായി ബന്ധപ്പെട്ടാണ് സിപിഎം നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ വിദ്യോഷ ക്യാമ്പയിൻ നടക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FKunchackoBoban%2Fposts%2F2311492125669912&show_text=true&width=500
ചിത്രം കാണാതിരിക്കാൻ പരമാവധി ആൾക്കാരെ പ്രേരിപ്പിക്കും എന്ന രീതിയിലാണ് സൈബർ അറ്റാക്ക്.’തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ’ എന്ന ക്യാപ്ഷ്യനോടുകൂടി പുറത്തിറങ്ങിയ പോസ്റ്ററാണ് പ്രതിഷേധ ക്യാമ്പയിന്റെ കാരണം. കുഞ്ചാക്കോ ബോബന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലും സൈബർ ആക്രമണം ശക്തമാണ്. ‘പ്രൊമോഷന് വേണ്ടി രാഷ്ട്രീയം ഉപയോഗിക്കണോ? ഒരു നല്ല കലാ കാരന് ഇത് ചേരില്ല’. എന്നാണ് വിമർശകർ പറയുന്നത്. സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന ഇത്തരം പോസ്റ്ററുകൾ ശരിയല്ലെന്നും ചിത്രം ബഹിഷ്കരിക്കണം എന്നും ക്യാമ്പയിൻ ഉണ്ട്.’ നിങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കിയ സ്ഥിതിക്ക് ഞങ്ങളും പറയാം സൗകര്യമില്ല വരാൻ. പരമാവധി ആൾക്കാരോട് പോകരുതെന്ന് പറയും.കേന്ദ്രത്തിന്റെ കുഴിയാണ് എന്ന് പറയാൻ ഈ വാഴയ്ക്ക് മടിയാണ് പക്ഷെ ടെലിഗ്രാമിൽ കുഴിയില്ല’ ,എന്ന് തുടങ്ങിയ സൈബർ അറ്റാക്കുകളാണ് ചിത്രത്തിന് നേരെ ഉണ്ടാകുന്നത്.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ചാക്കോച്ചന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ്. ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.
















