അടുത്ത ബുധനാഴ്ച വരെ അദ്ദേഹം ഇഡിക്ക് മുമ്പില്‍ തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് കോടതി. കിഫ്ബി കേസില്‍ സമന്‍സയച്ച ഇഡിക്കെതിരെ ഐസക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ഇത്രയിലേറെ വ്യക്തിപരമായ വിവരങ്ങള്‍ ഹാജരാക്കാന്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഇഡി വിശദീകരിക്കണമെന്നുമാണ് കോടതിയുടെ നിർദേശം.
രണ്ടാമത്തെ സമന്‍സില്‍ തന്റെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നതായി തോമസ് ഐസക് കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജി വീണ്ടും ബുനാഴ്ച പരിഗണിക്കും. കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്റെ ലംഘനമുണ്ടായതായി ഇഡി കോടതിയെ അറിയിച്ചു.
തോമസ് ഐസക് കേസിലെ സാക്ഷിയാണെന്നും പ്രതിയായിട്ടല്ല നോട്ടിസ് നല്‍കി വിളിപ്പിച്ചതെന്നും തെളിവു തേടാനാണ് വിളിപ്പിച്ചതെന്നും ഇഡി പറഞ്ഞു. പിന്നാലെ കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ ഒരാള്‍ പ്രതിയാകണം എന്നില്ലല്ലോയെന്നു തോമസ് ഐസക്കിനോടു കോടതി ചോദിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സമന്‍സ് അയയ്ക്കുന്നതിനോട് എതിരല്ലെന്നും കോടതി വ്യക്തമാക്കി.
















