പുരാവസ്തു ഗവേഷണത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ മോൻസൻ മാവുങ്കലുമായി ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ്. മോൻസനിൽ നിന്നും ഉദ്യോഗസ്ഥർ പണം വാങ്ങിയത് കടമായാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്നതിന് തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് പറയുന്നത്.പട്രോളിംഗ് ബുക്ക് മോൻസന്റെ വീട്ടിൽ വെച്ചത് സാധാരണ നടപടിയാണെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മോൻസനുമായി ബന്ധമുള്ളതിന്റെ പേരിൽ സസ്‌പെൻഷനിലാണ് ഐജി ഗോഗുലത്ത് ലഷ്മൺ. ഐജി ലക്ഷ്മണ അടക്കമുള്ളവരെ പ്രതിചേർക്കണമെന്ന ഹർജിയിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. സസ്‌പെൻഷൻ കാലാവധി മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടിയിരുന്നു. ലഷ്മണിനെതിരായ അന്വേഷണം പൂർത്തിയാക്കാൻ ആറ് മാസം ആവശ്യമാണെന്ന് ഇന്റലിജൻസ് എഡിജിപി സർക്കാരിനെ അറിയിച്ചിരുന്നു. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥനെ തിരച്ചെടുക്കുന്ന നടപടി ശരിയല്ലെന്ന് കമ്മറ്റി വിലയിരുത്തി. തുടർന്ന് 90 ദിവസം കൂടി സസ്‌പെൻഷൻ തുടരണമെന്ന കമ്മിറ്റി ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.
















