മുല്ലപ്പെരിയാർ ഡാമിന്റെ ആകെയുള്ള 13 ഷട്ടറുകളും തുറന്നു. അധിക ജലം ഒഴുക്കിവിട്ടിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് 13 ഷട്ടറുകളും തുറന്നത്. നേരത്തെ 10 ഷട്ടറുകളാണ് തുറന്നിരുന്നത്. സെക്കൻഡിൽ 8627 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലും നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പ്രശ്‌ന ബാധിത പ്രദേശത്തുള്ളവർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നതിനാലാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത്. കൂടുതൽ വെള്ളം തുറന്നു വിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവില്ലെന്നത് ആശങ്കക്ക് കാരണം.
ഷട്ടറുകൾ തുർന്ന സാഹചര്യത്തിൽ കൺട്രോൾ റൂം തുറന്നു. ഇടുക്കി മഞ്ചുമല വില്ലേജ് ഓഫീസ് ആസ്ഥാനാമായാണ് കൺട്രോൾ റൂം തുറന്നത്. നമ്പർ : 04869 253362, 04869 232077, 8547612910, 9447023597.ഇടമലയാർ അണക്കെട്ടും ജലനിരപ്പ് ഉയർന്നതോടെ തുറന്നു. 164. 33 മീറ്ററാണ് നിലവിലെ ജലനിരപ്പ്. അപ്പർ റൂൾ കർവ് 163 മീറ്റർ ആണ്. ഈ സാഹചര്യത്തിലാണ് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തിയത്.
















