കൊളറാഡോ: യുക്രെയ്ൻ അധിനിവേശത്തിനിടെ 15,000-ലേറെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) റിപ്പോർട്ട്. 45,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിരവധി യുക്രെയ്ൻകാരും കൊല്ലപ്പെട്ടതായും സിഐഎ ഡയറക്ടർ വില്യം ബേൺസ് പറഞ്ഞു.
“യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം റഷ്യൻ സേനയിലെ 15,000 അംഗങ്ങൾ കൊല്ലപ്പെടുകയും അതിന്റെ മൂന്നിരട്ടി പരിക്കേൽക്കുകയും ചെയ്തു. കീവിലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്- കൊളറാഡോയിലെ അസ്പൻ സെക്യൂരിറ്റി ഫോറത്തിൽ ബേൺസ് വ്യക്തമാക്കി.