തൃശൂർ: വടക്കാഞ്ചേരിയിൽ ആംബുലൻസ് കെ.എസ്.ആർ.ടി.സി ബസിലിടിച്ച് നവജാത ശിശു മരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശി ഷെഫീഖ്, അൻഷിദ ദമ്പതികളുടെ ഒരു മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.
തൃശ്ശൂർ മുളങ്കുന്നത്തുകാവിൽ വെച്ച് ഇന്ന് രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ഇരട്ടക്കുഞ്ഞുങ്ങളുമായി ശ്വാസതടസത്തിന് ചികിത്സ തേടി പോകുമ്പോഴാണ് അപകടമുണ്ടായത്. ബസിന് പുറകിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. ആംബുലൻസിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു.
പരിക്കേറ്റ രണ്ടാമത്തെ കുട്ടിയെയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.