സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഷാജ് കിരണ്‍ നടത്തിയിട്ടുള്ള വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി.
ബിലീവേഴ്സ് ചര്‍ച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്റെ ശബ്ദരേഖയിലുണ്ടായിരുന്നത്. എന്നാൽ ഈ ആരോപണവും ഓഡിയോ റെക്കോര്‍ഡും ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് നിഷേധിച്ചിരുന്നു . ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ചര്‍ച്ച് ഔദ്യോഗികമായി അറിയിച്ചിരുന്നത്. . സഭയെ അപകീര്‍ത്തിപ്പെടുത്തിയതിന് ഷാജ് കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിലീവേഴ്സ് ചര്‍ച്ച് പറഞ്ഞു.
എന്നാല്‍, താന്‍ ചില മാദ്ധ്യമവാര്‍ത്തകള്‍ കണ്ട് പറഞ്ഞതാണെന്നും വ്യക്തിപരമായി ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ഷാജ് കിരണിന്റെ പ്രതികരണം. ബിലീവേഴ്സ് ചര്‍ച്ചുമായി തനിക്കൊരു ബന്ധമില്ലെന്നും ഷാജ് കിരണ്‍ പറഞ്ഞിരുന്നു.