ശ്രീലങ്കയിൽ ആക്ടിംഗ് പ്രസിഡന്റ് റെനിൽ വിക്രമസിംഗെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ശ്രീലങ്കൻ പാർലമെന്റ് യോഗം ചേരുന്നതിനിടെയാണ് നടപടി. ഗൊതബയയുടെ രാജിയെ തുടർന്നാണ് റെനിൽ വിക്രമ സിംഗെ ആക്ടിംഗ് പ്രസിഡന്റായി ചുമതയേറ്റത്.
പൊതു സുരക്ഷയും , ജനങ്ങൾക്ക് അക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും, രാജ്യത്തിൽ ഉള്ളവർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനും അത് പരിപാലിക്കുന്നതിനും അടിയന്തരാവസ്ഥ ഉചിതമാണെന്ന് അറിയിപ്പിൽ പറയുന്നു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിനായി ശ്രീലങ്കൻ പാർലമെന്റ് ശനിയാഴ്ച യോഗം ചേർന്നിരുന്നു. ഈ മാസം 20നാണ് ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.