അമേരിക്കയിലെ ഇൻഡ്യാന സ്റ്റേറ്റ് മാളിലെ ഫുഡ് കോർട്ടിൽ അജ്ഞാതൻ നടത്തിയ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് സംഭവം.
ഇൻഡ്യാനയിലെ ഗ്രീൻവുഡ് പാർക്ക് മാളിൽ തോക്കും നിരവധി മാഗസിനുകളുമായെത്തിയ അക്രമി ഫുഡ് കോർട്ടിൽ വെടിയുതിർക്കുകയായിരുന്നെന്ന് ഗ്രീൻവുഡ് പൊലീസ് മേധാവി ജിം ഐസൺ പറഞ്ഞു.
അമേരിക്കയിൽ തുടർച്ചയായി വെടിവയ്പ്പും കൊലപാതകങ്ങളും നടക്കുന്നുണ്ട്. പ്രതിവർഷം മാത്രം 40,000 പേരാണ് അമേരിക്കയിൽ വെടിവയ്പ്പിൽ കൊല്ലപ്പെടുന്നതെന്ന് ഗൺ വയലൻസ് ആർക്കൈവ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.