ന്യൂയോർക്ക്: യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭാര്യയും മൂത്ത മൂന്നു കുട്ടികളുടെ അമ്മയുമായ ഇവാന ട്രംപ് (73) അന്തരിച്ചു. ന്യൂയോർക്ക് സിറ്റിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യമെന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. ഇവാനയെ കുറിച്ചുള്ള നല്ല വാക്കുകളും അദ്ദേഹം പങ്കുവച്ചു. പക്ഷെ മരണകാരണം വെളിപ്പെടുത്തിയില്ല.
ചെക്ക് റിപ്പബ്ലിക്കൻ മോഡലായിരുന്ന ഇവാന സെൽനിക്കോവ 1977-ലാണ് ഡോണൾഡ് ട്രംപിനെ വിവാഹം ചെയ്തത്. ഈ വിവാഹത്തിൽ ഡോണൾഡ് ജൂനിയർ, ഇവാങ്ക, എറിക് എന്നീ മൂന്നു കുട്ടികളുണ്ടായി. 15 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 1992ൽ അവർ വിവാഹമോചനം നേടുകയായിരുന്നു.