മുംബൈ: മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് എല്ലാ അനുമതിയും നല്കി മഹാരാഷ്ട്ര സര്‍ക്കാര്‍. പദ്ധതിക്ക് എല്ലാ അനുമതികളും നല്‍കിയതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. 1.1 ലക്ഷം കോടി രൂപ ചെലവിലാണ് 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതി നടപ്പിലാക്കുന്നത്.
മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള 508 കിലോമീറ്റര്‍ ദൂരം രണ്ടു മണിക്കൂറുകൊണ്ട് താണ്ടുന്ന രീതിയിലാണ് ബുള്ളറ്റ് ട്രെയിന്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലവില്‍ ഈ യാത്രയ്ക്ക് ഏഴു മണിക്കൂര്‍ വേണം. 12 സ്റ്റേഷനുകളാണ് ഇടയ്ക്കുണ്ടാവുക.
സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബര്‍മതി, ബിലിമോറ, ഭറൂച്ച്, മുംബൈ, താനെ, വിരാര്‍, ബോയ്സര്‍, വാപ്പി എന്നിവിടങ്ങളിലായിരിക്കും സ്റ്റേഷനുകള്‍.