ലൈംഗിക പീഡനക്കേസുകളിലെ കുറ്റവാളികളെ സ്വമേധയാ രാസഷണ്ഡീകരണത്തിന് വിധേയമാക്കാനുള്ള ബില്ലുമായി തായ്‌ലൻഡ്. കുറ്റവാളികളുടെ എണ്ണം കുറയ്ക്കാൻ വേണ്ടിയാണ് രാജ്യം ഇത്തരമൊരു ബില്ല് കൊണ്ട് വന്നിരിക്കുന്നത്. മാർച്ചിൽ ലോവർ ഹൗസ് പാസാക്കിയ ബില്ലിന് തിങ്കളാഴ്ച 145 സെനറ്റർമാരുടെ അംഗീകാരം ലഭിച്ചു. എന്നാൽ, ഇനിയും ഒരിക്കൽ കൂടി ഹൗസിന്റെ അംഗീകാരവും, അതിന് ശേഷം രാജാവിന്റെ അംഗീകാരവും ഈ നിയമത്തിനു സാധൂകരണത്തിനു വേണം. ശേഷം രാസഷണ്ഡീകരണത്തിന് അനുമതി കൊടുത്ത രാജ്യങ്ങളുടെ പട്ടികയിൽ തായ്‌ലാൻഡും ഉണ്ടാകും.
ഇതനുസരിച്ച് മോചിതരായ ശേഷവും ലൈംഗികാക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് തോന്നുന്ന കുറ്റവാളികൾക്ക് സ്വമനസ്സാലെ രാസഷണ്ഡീകരണത്തിന് വിധേയകമാകാം. അത്തരക്കാർക്ക് അത്രയും കാലം കുറച്ച് ജയിലിൽ കഴിഞ്ഞാൽ മതി. താല്പര്യപ്പെടാത്തവർക്ക്, ടാറ്റയും കൂടുതൽ കാലം ജയിൽ ശിക്ഷ അനുഭവിക്കണം
രാസഷണ്ഡീകരണ വേളയിൽ, ലൈംഗിക കുറ്റവാളികൾക്ക് അവരുടെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുന്ന കുത്തിവയ്പ്പുകളാണ് നൽകുന്നത്. എന്നാൽ, ഇത് സ്വീകരിക്കണോ, വേണ്ടയോ എന്നത് കുറ്റവാളിയുടെ മാത്രം തീരുമാനമാണ്. രാസഷണ്ഡീകരണത്തിന് വിധേയമാകാൻ തയ്യാറുള്ള കുറ്റവാളികൾക്ക് പകരമായി ജയിൽ ശിക്ഷയിൽ ഇളവ് ലഭിക്കുന്നതായിരിക്കും. ഈ നടപടിക്രമത്തിന് രണ്ട് ഡോക്ടർമാരുടെ അനുമതി ആവശ്യമാണ്. മാത്രവുമല്ല, കുറ്റവാളികളെ പത്ത് വർഷത്തേക്ക് നിരീക്ഷിക്കുകയും ഇലക്ട്രോണിക് ബ്രേസ്‍ലെറ്റുകൾ ധരിപ്പിക്കുകയും ചെയ്യും.പോളണ്ട്, ദക്ഷിണ കൊറിയ, റഷ്യ, എസ്റ്റോണിയ എന്നിവയാണ് രാസഷണ്ഡീകരണത്തിന് അംഗീകാരം നൽകിയിട്ടുള്ള മറ്റ് ചില രാജ്യങ്ങൾ.