1984-ലെ കാണ്‍പൂര്‍ സിഖ് വിരുദ്ധ കലാപക്കേസുകളില്‍ നാല് പേര് കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. പ്രതികളെല്ലാം 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് നൗബസ്ത സ്വദേശിയായ രാജന് ലാല്‍ പാണ്ഡെ, ബാരയിലെ ദീപക്, കിദ്വായ് നഗറിലെ ധീരേന്ദ്ര തിവാരി, ദബൗലി സ്വദേശി കൈലാഷ് പാല് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് ..
ഒരു എട്ടംഗ കുടുംബത്തിലെ ഏഴ് പേര് ഉള്‍പ്പെടെ 13 പേരെ കൊലപ്പെടുത്തിയതടക്കം നാല് കേസുകളില്‍ പ്രതിയാണ് കൈലാഷ് പാല്. 1984ലെ കലാപത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ട കുടുംബത്തിലെ ശേഷിച്ച സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൈലേഷ് പാലിനെ അറസ്റ്റ് ചെയ്തത്.
കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പുനഃരന്വേഷിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 2019 ലാണ് എസ്ഐടി രൂപീകരിച്ചത്. കാണ്‍പൂരിലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് 1000-ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 96 പേര് മുഖ്യപ്രതികളാണെന്ന് എസ്ഐടി നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ 22 പേര് മരിച്ചു.