റിയാദ്: സൗദിയില്‍ മലയാളി നഴ്സ് പ്രസവത്തിനിടെ മരിച്ച നിലയിൽ. ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ കൊല്ലം പത്തനാപുരം മാലൂര്‍ കോളേജിന് സമീപം നാസിറുദ്ദീന്‍-ഫാത്തിമ ബീവി ദമ്പതികളുടെ മകള്‍ ആന്‍സി ഫാത്തിമയാണ് മരിച്ചത്.
ആന്‍സിയുടെ ആദ്യ പ്രസവമായിരുന്നു. പ്രസവത്തിനിടെ ഉണ്ടായ സങ്കീര്‍ണതകളാണ് മരണകാരണം. ഞായറാഴ്ച്ച രാത്രി എട്ടുമണിക്കാണ് ഉനൈസ കിംഗ് സൗദ് ഹോസ്പിറ്റലില്‍ മരണം. ബുറൈദ പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക്ക് ഹോസ്പിറ്റലിലെ നഴ്സ് ആയിരുന്നു. ഭര്‍ത്താവ്: സനിത്ത്.