കൊച്ചി: നഗരമധ്യത്തിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. കലൂർ ദേശാഭിമാനി ജംഗ്ഷനിൽ വെച്ചാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് യുവാവ് ജീവനൊടുക്കിയത്.
ആളുകൾ നോക്കി നിൽക്കെയാണ് ദാരുണമായ സംഭവം. റോഡിന് സമീപത്തെ പോസ്റ്റിൽ വന്നിരുന്ന യുവാവ് സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു. യുവാവ് കഴുത്ത് മുറിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കഴുത്തറുത്തയുടൻ യുവാവ് മരിച്ചുവീണു. തുടർന്ന് കടക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തി പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.