ശ്രീലങ്കന്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി ഇതിഹാ ക്രിക്കറ്റ് താരം സനത് ജയസൂര്യ. ജനങ്ങള്‍ക്കൊപ്പം തെരുവിലിറങ്ങിയാണ് ജയസൂര്യ പിന്തുണ അറിയിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.
Ialways stand with the People of Sri Lanka. And will celebrate victory soon. This should be continue without any violation. #Gohomegota#අරගලයටජය pic.twitter.com/q7AtqLObyn
— Sanath Jayasuriya (@Sanath07) July 9, 2022
ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ വസതി കൈയ്യടക്കുമ്പോള്‍ സനത് ജയസൂര്യയും തെരുവിലുണ്ടായിരുന്നു. പ്രതിഷേധക്കാരില്‍ പലരും അദ്ദേഹത്തിനൊപ്പം സെല്‍ഫിയെടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ജയസൂര്യയ്ക്ക് പിന്നാലെ ശ്രീലങ്കന്‍ മുന്‍ നായകന്‍ കുമാര്‍ സംഗക്കാരയും പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
This is for our future. pic.twitter.com/pSMmo4o81Q
— Kumar Sangakkara (@KumarSanga2) July 9, 2022
പ്രസിഡന്റ് ഗൊതബയ രജപക്‌സെ രാജിവെയ്ക്കണമെന്ന് പതിനായിരക്കണക്കിന് ജനങ്ങളാണ് കൊളംബോയിൽ പ്രതിഷേധിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഓരോ ദിവസം കൂടുന്തോറും വഷളായതോടെ ജനങ്ങൾ പ്രസിഡന്റിന്റെ വസതിയിൽ ഇരച്ചു കയറി സ്വിമ്മിംഗ് പൂളിൽ കുളിച്ച് ഉല്ലസിക്കുകയും അടുക്കളയിൽ കയറി ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പ്രതിഷേധക്കാരുടെ വീഡിയോയും പുറത്തുവന്നു. ഇരുപതിനായിരത്തിലധികം സുരക്ഷാ സൈനികരെ മറികടന്നാണ് പ്രതിഷേധക്കാർ ആയുധങ്ങളുമായി കൊട്ടരത്തിനുള്ളിൽ പ്രവേശിച്ചത്.