തിരുവനന്തപുരത്തെ സിപിഎം ആസ്ഥാന മന്ദിരമായ എ കെ ജി സെന്ററിനു നേരെ ആക്രമണം നടത്തിയ പ്രതിയുടെ വാഹന നമ്പര്‍ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനുള്ള ശ്രമത്തിൽ അന്വേഷണസംഘം. ഇതിന്റെ ഭാഗമായി എകെജി സെന്റര്‍ ആക്രമണത്തിന്റെ സിസിടിവി ദ്യശ്യങ്ങള്‍ അന്വേഷണ സംഘം സിഡാക്കിന് കൈമാറി.
ഏതെങ്കിലും സോഫ്റ്റ്വെയര് ഉപയോഗിച്ച് ഈ ദൃശ്യങ്ങള്‍ വലുതാക്കി നോക്കി വാഹന നമ്പറോ പ്രതിയുടെ മുഖമോ തിരിച്ചറിയാന്‍ കഴിയുമോ എന്ന ശ്രമവും സൈബര്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. സിസിടിവിയും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഇതിനോടകം പ്രദേശത്തെ അമ്പതിലേറെ സിസിടിവികള്‍ പരിശോധിച്ചു. മൂന്നു ടവറുകളിലായി ആയിത്തിലേറേ ഫോണ്‍ കോളുകളും പരിശോധിച്ചു.ഡീഗോ സ്കൂട്ടർ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ നടന്നു. എന്നാല്‍ അക്രമിയെ പ്രത്യേക സംഘത്തിന് കണ്ടെത്താനായില്ല. എകെജി സെന്ററില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ പോലും വാഹന നമ്പര്‍ വ്യക്തമല്ലെന്നതാണ് തിരിച്ചടിയാകുന്നത്.