പേരാവൂര്‍: കണ്ണൂരില്‍ പൊട്ടിവീണ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച നിലയിൽ. കുനിത്തല ശ്മശാനം റോഡില്‍ തടത്തില്‍ ശ്രീദേവിയുടെ മകന്‍ ശ്രീജിലിനെ(26)യാണ് വീടിനു സമീപത്തെ തോട്ടത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. സഹോദരി: ശ്രീജിത. സംസ്‌കാരം പിന്നീട് നടക്കും .