കേരളത്തില്‍ ഇന്നും വ്യാപകമായി മഴ. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി 11 ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. തെക്കന്‍ കേരളത്തെ അപേക്ഷിച്ച് വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ കിട്ടും.
ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യുന മര്‍ദ്ദ പാത്തിയും ഒഡിഷ-ആന്ധ്ര പ്രദേശ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയും അനുബന്ധ കാലവര്‍ഷക്കാറ്റുകളുമാണ് മഴക്ക് കാരണം. ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്.
10-ാം തീയ്യതി വരെ വടക്ക് കിഴക്കന്‍, മദ്ധ്യ കിഴക്കന്‍, തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, ഗുജറാത്ത് മഹാരാഷ്ട്ര തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. അതിനാല്‍ ഇവിടെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.