ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് നിയമസഭയുടെ നടുത്തളത്തിലിറങ്ങിയിരുന്നു. അതിനിടെ ഭരണപക്ഷത്തെ മുരളി പെരുനെല്ലി അംബേദ്ക്കറെ അപഹസിച്ചെന്ന് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. ജയ് ഭീം ജയ് ഭീം, ഡോ.ബി ആർ അംബേദ്ക്കറെ നിയമസഭയിൽ വച്ച് അപമാനിച്ച സിപിഎം നേതാവ് മുരളി പെരുന്നെല്ലി എംഎൽഎ രാജിവയ്ക്കണമെന്ന് ടി സിദ്ദിഖ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. സിപിഎം നേതാവ് മുരളി പെരുന്നെല്ലി എംഎൽഎയുടെ നിമയസഭയിലെ വിഡിയോ സഹിതമാണ് ടി സിദ്ദിഖ് തന്റെ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്‌തത്.
ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
ജയ് ഭീം ജയ് ഭീം…
ഭരണഘടനാശില്പി ഡോ.ബി ആർ അംബേദ്ക്കറെ നിയമസഭയിൽ വച്ച് അപമാനിച്ച് CPM നേതാവ് മുരളി പെരുന്നെല്ലി MLA.
പ്രതിഷേധിക്കുക…
ജയ് ഭീം ജയ് ഭീം…
















