മെഡിറ്ററേനിയൻ കടലിൽ അഭയാർഥികളുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് അപകടത്തിൽപ്പെട്ട് മൂന്നു കുട്ടികൾ അടക്കം 22 മാലി സ്വദേശികൾ മരിച്ചു. 61 പേരെ ലിബിയൻ തീരസേന രക്ഷിച്ചു. 83 പേരാണ് കുടിയേറ്റ സംഘത്തിലുണ്ടായിരുന്നതെന്നും ഭൂരിഭാഗവും മാലി പൗരന്മാരാണെന്നും ഐക്യരാ ഷ്ട്രസഭയും മാലി സർക്കാറും വ്യക്തമാക്കി.
ജൂൺ 22 മുതൽ ബോട്ടിൽ കുടുങ്ങിക്കിടന്ന 61 പേരെ കരയിൽ എത്തിച്ചതായി മാലി വിദേശകാര്യ മന്ത്രാലയവും യുഎൻ ഇന്‍റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും (ഐഒഎം) അറിയിച്ചു. മുങ്ങിയോ നിർജലീകരണം കാരണമോ ആണ് 22 പേർ മരിച്ചതെന്നും ഐഒഎം വക്താവ് സഫ സെഹ്ലി വ്യക്തമാക്കി.