കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി രാജി വച്ചു. കേന്ദ്രന്യൂനപക്ഷകാര്യമന്ത്രിയായ നഖ്വി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജിസമര്‍പ്പിച്ചത്.രാജ്യസഭാ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയുടെ രാജി.
ഉപരാഷ്ട്രപതി സ്ഥാനത്തെയ്ക്ക് മുഖ്താർ അബ്ബാസിനി പരിഗണിയ്ക്കുന്നുവെന്നാണ് സൂചന .രാജ്യസഭയിലെ ബിജെപി പ്രതിനിധിയായ മുക്താര്‍ അബ്ബാസ് നഖ്വിയുടേയും ജെഡിയു പ്രതിനിധിയായ ആര്.സി.പി സിംഗിൻ്റേയും കാലാവധി നാളെ അവസാനിക്കുകയാണ്. മുതിർന്ന ബിജെപി നേതാവായ നഖ്വി രാജ്യസഭാ ഉപനേതാവ് കൂടിയാണ്.
ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരായ മുക്താര്‍ അബ്ബാസ് നഖ്വിയേയും ആര്.സി.പി സിംഗിൻ്റേയും പ്രവര്‍ത്തനങ്ങളെ അനുമോദിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും രാജിവയ്ക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു.