പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മൻ വിവാഹിതനാകുന്നു. വ്യാഴാഴ്ചയാണ് വിവാഹം.ഡോക്ടർ ഗുർപ്രീത് കൌർ ആണ് വധു. വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന മുഖ്യമന്ത്രിയുടെ ചണ്ഡിഗഡിലുള്ള വസതിയിൽ വച്ചാകും ചടങ്ങ് നടക്കുക.
ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ വിവാഹത്തിൽ പങ്കെടുക്കും. ആറ് വർഷം മുമ്പ് വിവാഹമോചനം നേടിയ ഭഗവന്ത് മന്നിന്റെ രണ്ടാം വിവാഹമാണിത്.