മഹാരാഷ്ട്രയിലെ നാസിക്കിൽ മുസ്ലീം മതനേതാവിനെ വെടിവച്ച് കൊലപ്പെടുത്തി.അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മുസ്ലിം മതനേതാവാണ് കൊല്ലപെട്ടത്. മുംബൈയിൽ നിന്ന് 200 കിലോമീറ്റർ അകലെ യോല ടൗണിൽ വൈകുന്നേരമാണ് സംഭവം.അജ്ഞാതരായ നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിൽ . എന്താണ് കൊലപാതക കാരണമെന്ന് വ്യക്തമായിട്ടില്ല.
‘സൂഫി ബാബ’ എന്ന ഖ്വാജ സയ്യദ് ചിഷ്തിയാണ് കൊല്ലപ്പെട്ടത്. നെറ്റിയിൽ വെടിയേറ്റ സൂഫി ബാബ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം അക്രമികൾ ബാബയുടെ കാറിൽ രക്ഷപ്പെട്ടു .യെയോല സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് , കൊലയാളികളെ പിടികൂടാനുള്ള തെരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.