ലണ്ടൻ: കടുത്ത രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ബ്രിട്ടനില്‍ രണ്ട് മന്ത്രിമാര്‍ രാജിവച്ചതായി റിപ്പോർട്ടുകൾ. ധനകാര്യമന്ത്രി റിഷി സുനക്, ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് എന്നീ മന്ത്രിമാരാണ് രാജിക്കത്ത് നല്‍കിയത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ നിലപാടുകളില്‍ വിയോജിച്ചാണ് രാജി വച്ചിരിക്കുന്നത്.
ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോണ്‍സണ്‍ ചീഫ് വിപ്പായി നിയമിച്ചിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പിഞ്ചറെ നീക്കി ബോറിസ് ജോണ്‍സണ്‍ രാജ്യത്തോട് മാപ്പ് പറഞ്ഞെങ്കിലും പ്രതിഷേധം ഇപ്പോഴും പുകയുകയാണ്.
















