മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള കടലാസ് പേപ്പറിൽ കോഴിക്കറി പൊതിഞ്ഞ ഹോട്ടൽ നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്തു . ഉത്തർപ്രദേശിലെ സംഭാലിലാണ് സംഭവം. സംഭാലിലെ സദർ കോട്‌വാലി പ്രദേശത്തെ ഒരു നോൺ വെജ് ഹോട്ടലാണ് സംഭവം. താലിബ് ഹുസൈൻ എന്നയാളാണ് പിടിയിലായത്. ഇയാൾ ദൈവങ്ങളുടെ ചിത്രങ്ങൾ അച്ചടിച്ച കടലാസിൽ കോഴിക്കറി പാക്ക് ചെയ്ത് ഉപഭോക്താക്കൾക്ക് നൽകുന്നതായി ആരോപണം ഉയർന്നിരുന്നു.
ദേവീദേവന്മാരുടെ ചിത്രങ്ങൾ ഉണ്ടായിരുന്ന കടലാസിൽ നോൺ വെജ് ഭക്ഷണം നൽകുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.പിന്നാലെ ഒരു യുവാവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഡിജിപി, സംഭാൽ ജില്ല എസ്പി എന്നിവർക്ക് പരാതി നൽകി.
ഫെയ്‌സ്ബുക്കിലൂടെ പരാതി ലഭിച്ചതിനെ തുടർന്ന്, മതവികാരം വ്രണപ്പെടുത്തിയതിന് ഹോട്ടൽ നടത്തിപ്പുകാരൻ താലിബ് ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. സാധനങ്ങൾ പൊതിഞ്ഞു വിൽക്കുന്ന പേപ്പർ ഹോട്ടലിൽ നിന്നും കണ്ടെടുത്തു.
यूपी के संभल में देवी देवताओं के फोटो वाले अख़बारों में नॉनवेज पैक कर बेचने वाले तालिब नाम के एक शख़्स को पुलिस ने किया गिरफ़्तार । यहां महक रेस्टोरेंट नामक होटल काउंटर से भारी तादात में देवी देवताओं के फोटो वाले अखबार भी मिले हैं। @Uppolice @sudhirbishnoi_ pic.twitter.com/6y1DlsoYiW
— Vishal Kaushik🇸🇴 (@ivishalkaushik) July 4, 2022