റോം: ഇറ്റാലിയൻ ആൽപ്സ് പർവത നിരകളിൽ ഹിമാനി തകർച്ചയെ തുടർന്ന് ആറുപേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള പട്ടണങ്ങളായ ബെല്ലുനോ, ട്രെവിസോ, ട്രെന്റോ, ബോൾസാനോ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
കാണാതായ ബാക്കി 19 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ഹെലിക്കോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്.
കിഴക്കൻ ഇറ്റാലിയൻ ആൽപ്സിലെ ട്രെന്റോ, വെനെറ്റോ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഡോളോമൈറ്റ്സിലെ ഏറ്റവും ഉയരം കൂടിയ ഹിമാനിയിലാണ് ഹിമപാതമുണ്ടായത്. പ്രദേശത്ത് കനത്ത ചൂടാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ഹിമാനിയുടെ മുകളിലെ താപനില 10 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നതായി അധികൃതർ അറിയിച്ചു.
An ice glacier has collapsed on Marmolada mountain in the Italian Dolomite Alps.
Five people were killed and a further eight injured when a chunk of glacier broke loose and slammed into hikers.
📸 Corpo Nazionale Soccorso Alpino e Speleologico/Reuters pic.twitter.com/SAXNrrOfWE
— CGTN Europe (@CGTNEurope) July 3, 2022