മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെയും നേതൃത്വത്തിലുള്ള പുതിയ മഹാരാഷ്ട്ര സർക്കാരിന് അധികകാലം ആയുസില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി .
മഹാരാഷ്ട്രയിലെ ശിവസേന വിമത എംഎൽഎമാർക്ക് അസമിൽ ബി.ജെ.പി പണവും മറ്റും നൽകിയെന്നും മമത ബാനർജി ആരോപിച്ചു.“ഈ സർക്കാർ തുടരില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് അധാർമ്മികമായ ജനാധിപത്യ വിരുദ്ധ സർക്കാരാണ്. അവർ സർക്കാർ രൂപീകരിച്ചിരിക്കാം. പക്ഷേ അവർ മഹാരാഷ്ട്രയുടെ ഹൃദയം കീഴടക്കിയില്ല” മമത പറഞ്ഞു. ”നിങ്ങളുടെ അധികാരം ദുരുപയോഗം ചെയ്ത് ജനാധിപത്യത്തെ തകര്‍ക്കാന്‍ നിങ്ങൾക്ക് കഴിയും. എന്നാൽ ഈ രാജ്യത്തെ ജനങ്ങൾ ജനാധിപത്യ മാർഗങ്ങൾ ഉപയോഗിച്ച് നിങ്ങളെ തകര്‍ക്കുമെന്നും” മമത ബാനർജി പറഞ്ഞു.